മഴ ശക്തമാവുന്നു; കക്കയം ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി; 50 ക്യുബിക്ക് മീറ്റര്‍ വെള്ളം ഒഴുക്കിവിടും
പേരാമ്പ്ര: കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമില്‍ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് 50 ക്യൂബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ ആരംഭിച്ചത്.
ഇരുഷട്ടറുകളും 15ല്‍ നിന്നും 30 സെന്റിമീറ്റര്‍ ആക്കി ഉയര്‍ത്തിയതായും തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രദേശത്ത് മഴകുറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 45 സെന്റീമീറ്ററില്‍ നിന്നും 15 സെന്റീമീറ്ററായി താഴ്ത്തിയിരുന്നു. എന്നാല്‍ മഴകൂടിയ സാഹചര്യത്തില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.
പ്രദേശത്ത് ഇപ്പോഴും റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഒരു കാരണവശാലും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ല

.