തിമര്‍ത്ത് പെയ്ത് മഴ; കക്കയം ഡാമിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി
പേരാമ്പ്ര: അതിശക്തമായ മഴ തുടരുന്നു. കക്കയം ഡാമിന്റ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ആദ്യ ഷട്ടര്‍ 45 സെന്റീമീറ്ററിലേക്കും രണ്ടാമത്തേത് 30 സെന്റീമീറ്ററലേക്കുമാണ് ഉയര്‍ത്തിയത്.
ഇതോടെ ഒഴുക്കിവിടുന്ന അധിക ജലത്തിന്റെ അളവ് 75 ക്യുബിക്ക് മീറ്ററും 50 ക്യബിക്ക് മീറ്ററുമായി വര്‍ദ്ധിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വൃഷ്ടിപ്രദേശത്ത് കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പു നല്‍കി.
നിലവില്‍ കക്കയം ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.