കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴയിൽ വെള്ളം ഉയരാൻ സാധ്യത, ഇരു കരങ്ങളിലുള്ളവർ ജാഗ്രത പാലിക്കുക
കൂരാച്ചുണ്ട്: കക്കയം ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടർ പത്ത് സെൻറീമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ എട്ട് ക്യൂബിക് മീറ്റർ എന്ന അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ച് റെഡ് അലേർട് ലെവലിന് മുകളിൽ എത്തിയതിനാലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്.
കുറ്റ്യാടി പുഴയിൽ അഞ്ച് സെൻറീമീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുഉള്ളതിനാൽ ഇരു കരങ്ങളിലുള്ളവരും ബന്ധപ്പെട്ടവരും ജാഗ്രത പുലർത്തണം. ആവശ്യമെങ്കിൽ പുറത്തേക്ക് വിടുന്ന ജലത്തിൻറെ അളവ് ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കും.
Summary: Kakkayam dam Shutter opened