ജലനിരപ്പ് കുറഞ്ഞു, കക്കയം ഡാമിന്റെ ഷട്ടറുകൾ 15 സെന്റിമീറ്ററാക്കി താഴ്ത്തി
കൂരാച്ചുണ്ട്: കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകളും 45 ൽ നിന്നും 15 സെന്റിമീറ്ററാക്കി താഴ്ത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇന്നലെയാണ് ഘട്ടം ഘട്ടമായി ഷട്ടർ 45 സെന്റിമീറ്റർ വരെ ഉയർത്തിയത്.
റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഒരു കാരണവശാലും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ല.