കനത്ത മഴ; കക്കയം ഡാം തുറന്ന ദൃശ്യങ്ങൾ കാണാം


പേരാമ്പ്ര: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാം തുറന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടടി വരെ ഉയരാന്‍ സാധ്യതയുണ്ട്. വൈകിട്ട് അഞ്ചരയോടെയാണ് ഡാമിന്റെ ഷട്ടര്‍ മൂന്നടി ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി വിടാന്‍ ആരംഭിച്ചത്.

നിലവില്‍ കക്കയം ഡാമില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ശക്തമായ മഴ തുടരുകയാണെങ്കില്‍ രാത്രിയോടു കൂടി ജലനിരപ്പ് 757.50 മീറ്ററില്‍ എത്താന്‍ സാധ്യതയുണ്ട്.

വീഡിയോ കാണാം:

summary: kakkayam dam opened