കക്കാട്ടെ പതിനഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; വയല്‍ തൃക്കോവില്‍ മറിയുമ്മയുടെ ഓര്‍മ്മക്കായി കുടിവെള്ള പദ്ധതിയൊരുക്കി നമ്പികണ്ടിയില്‍ വി.ടി കുഞ്ഞബ്ദുള്ള ഹാജിയും കുടുംബവും


പേരാമ്പ്ര: കക്കാട് നമ്പികണ്ടിയില്‍ വി.ടി കുഞ്ഞബ്ദുള്ള ഹാജിയും കുടുംബവും വയല്‍ തൃക്കോവില്‍ മറിയുമ്മയുടെ ഓര്‍മ്മക്കായി നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് പദ്ധതി ഉഘാടനം ചെയ്തു. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ സല്‍മ നന്മനകണ്ടി അധ്യക്ഷത വഹിച്ചു.

നാലര ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങള്‍ക്കാണ് കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

ചടങ്ങില്‍ എന്‍.കെ അസീസ് സ്വഗതം പറഞ്ഞു. പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ജോന രാധാകൃഷ്ണന്‍, സി.പി അബ്ദുല്‍ ഹമീദ്, വി.ടി കുഞ്ഞാലി മാസ്റ്റര്‍, കെ.പി റസാക്ക് , ചന്ദ്രശേഖരന്‍, ശ്രീനിവാസന്‍ മാസ്റ്റര്‍, മുഹമ്മദ് പേരാമ്പ്ര, എന്‍.കെ. മുസ്തഫ, വി.ടി അബ്ദുല്‍ ഖയ്യും എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

കെ.പി യൂസുഫ് നന്ദി അറിയിച്ചു.

summary: kakkad nambikkandiyil V K Kunjabdullah haji and family started the drinking water project build in the memory of mariyumma in vayal trikovil