കെട്ടിട പെർമ്മിറ്റ് ഫീസ് വർദ്ധന, അപേക്ഷാ ഫീസ് വർദ്ധനയ്ക്കെതിരെ; പ്രതിഷേധ സംഗമവുമായി കക്കാട് മുസ്ലീം ലീഗ്


പേരാമ്പ്ര: പ്രതിഷേധ സംഗമവുമായി കക്കാട് മുസ്ലീം ലീഗ് കമ്മറ്റി. കെട്ടിട പെർമ്മിറ്റ് ഫീസ് വർദ്ധന, അപേക്ഷാ ഫീസ് വർദ്ധന, കെട്ടിട നികുതി എന്നീ സർക്കാർകൊള്ളയിൽ പ്രതിഷേധിച്ചാണ് മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കക്കാട്ട് റാഫി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

 

ഇ. ഷാഹി, കെ.പി. റസാക്ക്, സി.പി. ഹമീദ്, കെ.സി. മുഹമ്മദ്, മജിദ് ഡിലക്സ്, എൻ.കെ. അസിസ്, എം. സിയാസർ, കെ.പി. യൂസഫ്, എൻ.കെ. മുസ്തഫ, കക്കാട്ട് മുഹമ്മദ്, പി.കെ. അഷറഫ്, എ.സി. റഷീദ്, എം.സി. ആദിൽ, പി.എം. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.