കക്കട്ടിൽ സ്വദേശി ഖത്തറിൽ അന്തരിച്ചു


കുറ്റ്യാടി: കക്കട്ടിൽ സ്വദേശി ഖത്തറിൽ അന്തരിച്ചു. കണ്ടോത്ത്കുനി തറവട്ടത്ത് അഷ്റഫ് (55) ആണ് മരിച്ചത്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദോഹയിലെ റെസ്റ്റോറൻ്റിൽ ജീവനക്കാരനായിരുന്നു.

മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച‌ ജുമാ നമസ്കാരത്തിന് ശേഷം അബൂഹമൂർ പള്ളിയിൽ നടന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നു.

പിതാവ്: കുഞ്ഞമ്മദ്. മാതാവ്: മറിയം. ഭാര്യ: ഷമീമ, മക്കൾ: ഡോ: തസ്ലിം, നഷാ നസ്റിൻ, നാജിയ അഷറഫ്. മരുമകൻ: അജ്‌മൽ.

Summary: Kakattil native passes away in Qatar