നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി മുന്‍ അംഗം കൈതക്കല്‍ കൊല്ലിയില്‍ (നമ്പൂടി കണ്ടി) രാജന്‍ അന്തരിച്ചു


പേരാമ്പ്ര: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗവുമായിരുന്ന കൈതക്കല്‍ കൊല്ലിയില്‍ (നമ്പൂടി കണ്ടി) രാജന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: പരേതയായ സുമതി. സഹോദരങ്ങള്‍: സുജാത, വത്സന്‍, രാജീവന്‍, ജയന്തി, സതീശന്‍, ബിന്ദു.

ശവസംസ്‌ക്കാരം രാത്രി 9 മണിയ്ക്ക് വീട്ടുവളപ്പില്‍.