കൈരളി ടിവി ജീവനക്കാരനായിരുന്ന പ്രകാശൻ കായണ്ണ അന്തരിച്ചു


കായണ്ണബസാർ: കൈരളി ടിവി ജീവനക്കാരനായിരുന്ന പ്രകാശൻ കായണ്ണ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

പരേതരായ വാരിയൻമടത്തിൽ രാമൻനായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ദയന.

സഹോദരങ്ങൾ: സുലോചന, ഷീല, സുരേഷ്

സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് കോഴിക്കോട് കായണ്ണയിലെ വീട്ടുവളപ്പിൽ നടക്കും.