കൈനാട്ടി – തീരദേശ റോഡിന്റെ ശോചനീയാവസ്ഥ ; യൂത്ത്കോൺഗ്രസ് റോഡ് ഉപരോധിച്ചു
ചോറോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണെടുത്തതിന്റെ തുടർന്നുണ്ടായ കൈനാട്ടി – തീരദേശ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. കൈനാട്ടിയിൽ നിന്നും മീത്തലങ്ങാടി, കക്കാട്ട് പള്ളി മേഖലകളിലേക്കുള്ള റോഡാണ് ഉപരോധിച്ചത്. റോഡ് ഉടൻ റീ ടാർ ചെയ്യുക, നാട്ടുകാരെ മരണക്കെണിയിയിൽ നിന്ന് രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
മാസങ്ങളായി ഈറോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണുള്ളത്. മീത്തലങ്ങാടി പ്രൈമറി ഹെൽത്ത് സെന്റർ, റേഷൻ കട, എന്നിവിടങ്ങളിലേക്ക് വന്നു പോകുന്ന ആളുകളും പ്രദേശവാസികളും ഏറെ ബുദ്ധിമുട്ടിയാണ് ഈ വഴിയിലൂടെ പോകുന്നത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർ ഈ റോഡിൽ വഴുതി വീഴുന്നത് സ്ഥിരം കാഴ്ചയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
വടകര നിയോജക മണ്ഡലം പ്രസിഡണ്ട് സി നിജിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കാർത്തിക് ചോറോട് അധ്യക്ഷത വഹിച്ചു.പി. ടി. കെ നജ്മൽ,രജിത്ത് മാലോൽ, മുഹമ്മദ് മിറാഷ്, രാകേഷ് കെ. ജി, റയീസ് കോടഞ്ചേരി, ഗായത്രി മോഹൻദാസ്, ദിൽരാജ് പനോളി, ജിബിൻരാജ് കൈനാട്ടി,സിജു പുഞ്ചിരിമിൽ, സുഭാഷ് ചെറുവത്ത്, എന്നിവർ നേതൃത്വം നൽകി.