കാഫിർ സ്ക്രീൻഷോട്ട് വിവാദം; അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്


വടകര: കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ സ്കൂൾ അധ്യാപകനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. തോടന്നൂർ ഉപജില്ലയിലെ ആറങ്ങാട്ടേരി സ്കൂളിലെ അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെയാണ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത്. വകുപ്പുതല നടപടി സ്വീകരിക്കാനാവശ്യമായ തെളിവുകളോ രേഖകളോ ഇദ്ധേഹത്തിനെതിരെ ലഭിച്ചിട്ടില്ലെന്ന് സർക്കുലറിൽ വ്യകതമാക്കി.

അതേസമയം, വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിട്ട കോളജ് അധ്യാപകനെതിരെ വീണ്ടും അന്വേഷണം നടത്താൻ കോളജിയറ്റ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അസി. പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷമാണ് വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്.