കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024; സംഘാടകസമിതി രൂപീകരിച്ചു


വടകര: കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2024ന്റെ സംഘാടകസമിതി രൂപീകരിച്ചു. ഷാഫി പറമ്പിൽ എം പി സംഘാടക സമിതി രൂപീകരണയോ​ഗം ഉദ്ഘാടനം ചെയ്തു. സർവ്വ മനുഷ്യരെയും ചേർത്തുപിടിക്കുന്നതിനുള്ള മഹത്തായ മാനവിക സന്ദേശമാണ് എല്ലാ സാഹിത്യോത്സവങ്ങളും സമൂഹത്തിന് നൽകുന്നതെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു.

സാഹിത്യ സാംസ്കാരിക കലാ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ മഹാരഥന്മാരുടെ ജന്മംകൊണ്ട് പവിത്രമായ മണ്ണാണ് കടത്തനാട്. കടത്തനാടിന്റെ മഹനീയമായ കലാസാംസ്കാരിക പൈതൃകം ഉദ്ഘോഷിക്കുന്ന സാഹിത്യോത്സവത്തെ സർവ്വ മനുഷ്യസ്നേഹികളും നിറഞ്ഞ മനസ്സോടെ സ്വീകരിക്കും. സമൂഹത്തിൽ വിദ്വേഷം പരത്തുകയും വിഭാഗീയത പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇരുട്ടിന്റെ സന്തതികളെ ചെറുത്ത് ത്തുതോൽപ്പിക്കാൻ ഇത്തരം സാഹിത്യോത്സവങ്ങൾക്ക് കഴിയുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

യോ​ഗത്തിൽ അഡ്വ. ഐ മൂസ അധ്യക്ഷത വഹിച്ചു. കെ പ്രവീൺകുമാർ, കൽപ്പറ്റ നാരായണൻ. വി ആർ സുധീഷ്, വി ടി മുരളി,പ്രതാപൻ തായാട്ട്, മഹേഷ് മംഗലാട് മനയത്ത് ചന്ദ്രൻ, സതീശൻ എടക്കുടി , ഹരീന്ദ്രൻ കരിമ്പനപ്പാലം ലത്തീഫ് കല്ലറയ്ക്കൽ ജയചന്ദ്രൻ മുകേരി, എൻ വേണു. ടി കെ വിജയരാഘവൻ. സതീശൻ കുരിയാടി. സോമൻ മുതുവന. എം സി വടകര, കെ പ്രദീപൻ, എന്നിവർ സംസാരിച്ചു.