സാഹിത്യത്തിന്റെയും കലയുടെയും ദിനങ്ങള്‍ക്കായി വടകര ഒരുങ്ങി; കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിവല്‍ 13മുതല്‍


വടകര: കടത്തനാട് ലിറ്ററേച്ചർ ഫെസ്റ്റിന്റെ രണ്ടാം പതിപ്പ് 13, 14, 15 തീയതികളിൽ വടകര ടൗൺഹാളിൽ നടക്കും. രണ്ട് വേദികളിലായി നടക്കുന്ന ഫെസ്റ്റില്‍ കല, സാഹിത്യം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ 53 സെക്ഷനുകളിലായി 125 ഓളം പ്രമുഖര്‍ പങ്കെടുക്കും. 13ന് വൈകിട്ട് 3.30ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും.

വൈകീട്ട് നെഹ്‌റുവിന്റെ ജനാധിപത്യസംസ്കാരം എന്ന വിഷയത്തിൽ എം.ലിജു സംസാരിക്കും. 6.30ന് പി. ഭാസ്കരൻ, ഗാനവീഥി എന്ന പ്രത്യേക പരിപാടി. 14ന് ബി ജയമോഹൻ, പി.കെ പാറക്കടവ്, സി.വി ബാലകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, അജയ് പി.മങ്ങാട്ട്, ദിനേശൻ കരിപ്പള്ളി, സണ്ണി എം. കപിക്കാട്, എസ്.ഹരീഷ്, ശിഹാബുദീൻ പൊയ്ത്തുംകടവ്, പി.കെ രാജശേഖരൻ, ജോയ് മാത്യു, രാഹുൽ മാങ്കൂട്ടത്തിൽ, വി.വസീഫ്, പി.കെ. ഫിറോസ്, ടി.ഡി. രാമകൃഷ്ണൻ, പി.വി. ഷാജികുമാർ, വിനോയ് തോമസ്, യു.കെ. കുമാരൻ, വി.ഡി. സതീശൻ, എമിൽ മാധവി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. രാത്രി ഗസൽവിരുന്ന്.

15ന് കെ.എൻ.എ. ഖാദർ, എം.എൻ. കാരശ്ശേരി, സുധാ മേനോൻ, ഡോ. എസ്.എസ്. ലാൽ, ജ്യോതി വിജയകുമാർ, അൻവർ അലി, എൻ.പി. ചേക്കൂട്ടി, സുനിൽ പി. ഇളയിടം, ജോസഫ് വാഴക്കൻ, അഭിലാഷ് മോഹൻ, എം.പി. സൂര്യദാസ്, ഡോ. പി. പവിത്രൻ, വി. മുസാഫർ അഹമ്മദ്, ഒ.കെ. ജോണി, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. സ്മിതാ മേനോൻ, അംബികാസുതൻ മാങ്ങാട്, ആലങ്കോട് ലീലാകൃഷ്ണൻ, രഘുനാഥ് പലേരി, രഞ്ജൻ പ്രമോദ് തുടങ്ങിയവർ പങ്കെടുക്കുന്ന സെഷനുകൾ ഉണ്ടാകും. പത്രസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ കൽപ്പറ്റ നാരായണൻ, ചെയർമാൻ ഐ. മൂസ, പി.കെ. ഹബീബ്, എളമ്പിലാട് നാരായണൻ, ഹരീന്ദ്രൻ കരിമ്പനപ്പാലം, ആസിഫ് കുന്നത്ത് എന്നിവർ പങ്കെടുത്തു.

Description: Kadthanadu Literature Fest from 13