തണൽ കരുണ ഭിന്നശേഷി വിദ്യാലയത്തിന് കൈതാങ്ങേകാൻ കുട്ടി ചലഞ്ച്; ഫണ്ട് കൈമാറി കടിയങ്ങാട് വാട്സാപ്പ് കൂട്ടായ്മ
കടിയങ്ങാട്: തണൽ കരുണ ഭിന്നശേഷി വിദ്യാലയത്തിന് കുട്ടി ചലഞ്ച് പദ്ധതിയിൽ കടിയങ്ങാട് വാട്സാപ്പ് കൂട്ടായ്മ ഫണ്ട് കൈമാറി. തണൽ കരുണ ഡയാലിസിസ് സെന്ററിന്റെയും ഭിന്നശേഷി വിദ്യാലത്തിന്റെയും പ്രവർത്തനഫണ്ട് സമാഹരണം ലക്ഷ്യംവെച്ച് നടപ്പാക്കിയതാണ് കുട്ടി ചലഞ്ച്. ഇതിന്റെ ഭാഗമായി കടിയങ്ങാട് വാട്സാപ്പ് കൂട്ടായ്മ രണ്ടുകുട്ടികളെ ഏറ്റെടുക്കാൻ തീരുമാനിച്ചു.
ഇതിനായി നൽകും കൂട്ടായ്മ 96,000 രൂപ നൽകും. കുട്ടി ചലഞ്ചിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കടിയങ്ങാട് വാട്സാപ്പ് കൂട്ടായ്മ പ്രാഥമികവിഹിതം 16, 610 രൂപ കൈമാറി.
കൊല്ലി ഇബ്രാഹീം, കരുകുളത്തിൽ മുഹമ്മദ്, അസീസ് കോറോത്ത്, വി.പി. നജീബ്, കെ.പി. ഹമീദ്, അലി നങ്ങോളി, റഹീം കരിമ്പൻകണ്ടി, ജിംഷാദ് കടിയങ്ങാട് എന്നിവർ തണൽ ജനറൽ കൺവീനർ നവാസ്, ട്രഷറർ ടി.കെ. റിയാസ് എന്നിവർക്ക് ഫണ്ട് കൈമാറി.