കടിയങ്ങാടു മുതല്‍ പൂഴിത്തോടു വരെയുള്ള യാത്ര ഇനി സുഖമമാകും; റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി
പേരാമ്പ്ര: കടിയങ്ങാട് -പെരുവണ്ണാമൂഴി- ചെമ്പനോട – പുഴിത്തോട് റോഡിന്റെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 19.5 കോടി രൂപ ചെലവഴിച്ചാണ് ചങ്ങരോത്ത് – ചക്കിട്ടപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് നവീകരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി അധ്യക്ഷത വഹിച്ചു. അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എച്ച് അബ്ദുള്‍ ഗഫൂര്‍ റിപ്പോര്‍ട്ട് അവതരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉണ്ണി വേങ്ങേരി, കെ.സുനില്‍, പഞ്ചായത്തംഗങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വി.കെ.ഹാഷിം സ്വാഗതവും അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
summary: kadiyangad- puzhithode road renovation work has started by tp ramakrishnan mla