കടിയങ്ങാട് വീടിന് തീപിടിച്ചു; ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കത്തി നശിച്ചു
പേരാമ്പ്ര: കടിയങ്ങാട് വീടിന് തീപിടിച്ച് ഫര്‍ണിച്ചറുകളും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ കത്തി നശിച്ചു. കിഴക്കയില്‍ മീത്തല്‍ രാധയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
അയല്‍വാസികളായ കുട്ടികളാണ് വീടിന് തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. തീപിടുത്തത്തിൽ വീടിന്റെ മേല്‍ക്കൂരയും, ഫര്‍ണിച്ചറുകളും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും, മറ്റ് വീട്ടുപകരണങ്ങളും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും കത്തി നശിച്ചു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ലെെഫിൽ വീട് ലഭിക്കുന്നതുവരെ തലചായ്ക്കാനുള്ള ഇടമാണ് തീപിടുത്തത്തോട വിധവയും നിര്‍ദ്ധനയുമായ രാധയുടെ കുടുംബത്തിന് നഷ്ടമായത്. ലൈഫ് ഭവന പദ്ധതിയുടെ അര്‍ഹത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ധനസഹായത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഏക ആശ്രയമായ വീട് അഗ്നിക്കിരയായത്.
Summary: Kadiyangad house caught fire