കടിയങ്ങാട് ലോറി മറിഞ്ഞു; തടികയറ്റിയ വാഹനത്തിന് വില്ലനായത് ജലജീവന്‍ പദ്ധതിയുടെ പൈപ്പിടലിനെടുത്ത കുഴി
പേരാമ്പ്ര: കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം ലോറി മറിഞ്ഞു. ആളപായമില്ല. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കടിയങ്ങാട് സര്‍വ്വീസ് സ്റ്റേഷന് സമീപമാണ് അപകടം.
ചെമ്പനോടയില്‍ നിന്നും പെരുമ്പാവൂരേക്ക് തടി കയറ്റി പോവുകയായിരുന്ന കെ എല്‍ 21 ഡി 1510 മിന്നൂസ് ലോറിയാണ് മണ്ണില്‍ താഴ്ന്ന് മറിഞ്ഞത്.
ഇവിടെ പാതയോരത്ത് ജലജീവന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായ് എടുത്ത വലിയ കുഴിയിലേക്ക് വണ്ടി മറിയുകയായിരുന്നു.
വൈകുന്നേരം 6:30 ഓടെയാണ് സംഭവം നടന്നത്. ലോറി മറിഞ്ഞ ഉടനെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഡ്രൈവറും ക്ലീനറു പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
