കടമേരി പടിഞ്ഞാറെ മലമൽ വിനോദൻ അന്തരിച്ചു


ആയഞ്ചേരി: വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായ കടമേരി പടിഞ്ഞാറെ മലമൽ വിനോദൻ അന്തരിച്ചു. അൻപത്തിയെട്ട് വയസ്സായിരുന്നു. പരേതരായ രൈരു മാസ്റ്ററുടെയും പാർവ്വതി അമ്മയുടെയും മകനാണ്.

ഭാര്യ ശോഭ (കുറുവന്തേരി). മക്കൾ: അക്ഷയ്‌നാഥ് അധ്യാപകൻ (അറക്കിലാട് സരസ്വതി വിലാസം എൽ.പി സ്കൂൾ പുത്തൂർ), അനഘ വിനോദ്. സഹോദരങ്ങൾ : പ്രസന്ന (വള്ള്യാട്), പരേതയായ രജനി. സഞ്ചയനം ശനിയാഴ്ച.