കെഎസിഎ ജില്ലാ സമ്മേളനനത്തിന് വടകരയില്‍ തുടക്കമായി


വടകര: കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സദസ് വടകര മുനിസിപ്പല്‍ സാംസ്‌കാരിക ചത്വരത്തില്‍ അഢീഷണല്‍ ജില്ലാ ജഡ്ജ് സി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഒ.ടി മുരളീദാസ് അധ്യക്ഷത വഹിച്ചു. കെ.രാഘവന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് വി.ജി ബിജു നിര്‍വ്വഹിച്ചു. ഗുജറാത്ത് നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്സി ഫോറന്‍സിക് സൈക്കോളജിയില്‍ ഫസ്റ്റ് ക്ലാസ് നേടിയ പി.ശ്യാം കൃഷ്ണ എന്‍ഡോവ്‌മെന്റ് ഏറ്റുവാങ്ങി.

വി.കെ സുരേഷ്ബാബു പ്രഭാഷണം നടത്തി.വി.രവീന്ദ്രന്‍, അഡ്വ.എ സനൂജ്, അഡ്വ.ഇ. നാരായണന്‍ നായര്‍, അഡ്വ.ഇ.കെ നാരായണന്‍, സി.ജയരാജ്, സി.പ്രദീപന്‍, എ.രവി, എ സുരാജ്, പി.എം വിനു എന്നിവര്‍ സംസാരിച്ചു.

Description: KACA district conference begins in Vadakara