ഇനി പാടങ്ങളില്‍ പൊന്നുവിളയും; തരിശ് ഭൂമിയില്‍ നെല്‍കൃഷിയുമായി മേപ്പയൂര്‍ കാര്‍ഷിക കര്‍മ്മസേന


മേപ്പയൂര്‍: കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കതിരണി പദ്ധതിയുടെ ഭാഗമായി കണ്ടം ചിറ പാടശേഖരത്തില്‍ നെല്‍കൃഷി ആരംഭിച്ചു. കൃഷിഭവന്റെ നേതൃത്വത്തില്‍ മേപ്പയൂര്‍ കാര്‍ഷിക കര്‍മ്മസേനയാണ് നെല്‍കൃഷി ഒരുക്കുന്നത്. ഒരേക്കര്‍ തരിശ് ഭൂമിയില്‍ ജ്യോതി പുഞ്ചനെല്‍ കൃഷിയാണ് ആരംഭിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ഞാറ് നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി സുനില്‍ വടക്കയില്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ടി.എന്‍ അശ്വിനി പദ്ധതി വിശദീകരണം നടത്തി.

വര്‍ഡ് മെമ്പര്‍ സറീന ഒളോറത്ത്, കൃഷി അസിസ്റ്റന്റ്മാരായ എസ്.സുഷേണന്‍, സി.എം സ്‌നേഹ, കര്‍മ്മ സേന പ്രസിഡന്റ് കെ.കെ കുഞ്ഞിരാമന്‍, കുഞ്ഞോത്ത് ഗംഗാധരന്‍, വിവിധ പാടശേഖര ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍മ്മ സേന സെക്രട്ടറി കുഞ്ഞിരാമന്‍ കിടാവ് സ്വാഗതവും കെ.കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഏഴ് കര്‍മ്മ സേന ടെക്‌നീഷ്യന്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.