വടകര വിദ്യാഭ്യാസജില്ലാ പരിധിയിലെ കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 23 മുതൽ; വിശദമായി അറിയാം


വടകര: വിദ്യാഭ്യാസജില്ലാ പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളിൽ ജൂണിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന 23 മുതൽ 26 വരെ വടകര ഡി.ഇ.ഒ. ഓഫീസിൽ നടക്കും. 23-ന് കാറ്റഗറി ഒന്ന്, 24-ന് നാല്, 25-ന് രണ്ട്, 26-ന് മൂന്ന് എന്നിങ്ങനെയാണ് വിതരണം.

മുൻവർഷങ്ങളിലെ പരീക്ഷ വിജയിച്ച് വെരിഫിക്കേഷൻ കഴിയാത്തവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതേദിവസങ്ങളിൽ നടക്കും. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂർത്തിയായവർ ഒറിജിനൽ ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാൽമതി. ബി.എഡ്., ഡി.എൽ.എഡ്. പാസായവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചശേഷം ഹാജരായാൽ മതി.

ബി.എഡ്, ഡി.എൽ.എഡ്. രണ്ടാംവർഷം പഠിക്കുമ്പോൾ പരീക്ഷയെഴുതിയവർ അത് വ്യക്തമാക്കുന്ന സ്ഥാപനമേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഹാൾടിക്കറ്റ് പകർപ്പ്, റിസൽട്ട് പ്രിന്റൗട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ്, മാർക്കിളവ് ലഭിച്ചവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

Description: K-TET Certificate Examination in Vadakara Education District from 23