കെ-ഫോണ്‍ യാഥാര്‍ത്ഥ്യത്തിലേക്ക്: പേരാമ്പ്ര നിയോജക മണ്ഡല തല ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു
പേരാമ്പ്ര: കേരളത്തിന്റെ സ്വപ്‌ന തുല്യമായ കെഫോണിന്റെ മണ്ഡലതല ഉദ്ഘാടനം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചക്കിട്ടപ്പാറ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചായിരുന്നു ചടങ്ങ്.
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എന്‍.പി ബാബു അധ്യക്ഷനായി. ഷീജ ശശി (കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) മുഖ്യ അതിഥിയായിരുന്നു.
ഉണ്ണി വേങ്ങേരി, കെ.കെ ബിന്ദു, വി.കെ പ്രമോദ്, കെ.ടി രാജന്‍, സി.കെ ഗിരീഷ്, എ.എം സുഗതന്‍ മാസ്റ്റര്‍, പി.എം ശാരദ, എന്‍.ടി ഷിജിത്ത്, കെ.കെ നിര്‍മ്മല, സി.എം ബാബു, ഗിരിജ ശശി, പി.പി രഘുനാഥന്‍, പി.സി സുരാജന്‍, എ.ജി ഭാസ്‌കരന്‍, റജി കോച്ചേരി, വി.വി കുഞ്ഞിക്കണ്ണന്‍, കുഞ്ഞമ്മദ് പെരിഞ്ചേരി, ബിജു ചെറുവത്തൂര്‍, ബേബി കാപ്പുകാട്ടില്‍, സുനില്‍ മാക്കുന്നുമ്മല്‍, പി.എം ജോസഫ് മാസ്റ്റര്‍, രാജീവ് തോമസ്, രാജന്‍ വര്‍ക്കി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. വില്ലേജ് ഓഫീസര്‍ പി.വി സുധി നന്ദി രേഖപ്പെടുത്തി.
കെ.ഫോണിലൂടെ എല്ലാവര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ സമ്പൂര്‍ണ ഇന്റര്‍നെറ്റ് സാധ്യമായ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം.