കെ ഫോണ്‍ എത്തി! കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ബാലുശേരിയിലും; കെ ഫോണ്‍ ആദ്യഘട്ടം നൂറ് കുടുംബങ്ങള്‍ക്ക്
ബാലുശ്ശേരി: കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പ് നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കെ ഫോണ്‍ ബാലുശേരിയിലും. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ബാലുശ്ശേരി, കോട്ടൂര്‍, പനങ്ങാട് പഞ്ചായത്തുകളിലെ 100 കുടുംബങ്ങള്‍ക്ക് കെ.ഫോണ്‍ കണക്ഷന്‍ നല്‍കുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തില്‍ മറ്റു പഞ്ചായത്തുകളിലും കണക്ഷന്‍ നല്‍കും.
മൂന്ന് പഞ്ചായത്തുകളില്‍നിന്നായി പത്ത് ശതമാനം പട്ടികജാതി കുടുംബങ്ങള്‍ക്കും രണ്ട് ശതമാനം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ബാക്കി കണക്ഷന്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്കുമാണ് നല്‍കുക.
മൂന്ന് പഞ്ചായത്തുകളിലും 25നകം ഗുണഭോക്താക്കളെ കണ്ടെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കെ.എം.സച്ചിന്‍ദേവ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
1.5 ജി.ബി ഡേറ്റയാണ് ഒരു ദിവസം ഉപഭോക്താവിന് ഉപയോഗിക്കാന്‍ കഴിയുക. കെ. ഫോണിന്റെ പോയന്റ് ഓഫ് പ്രസന്‍സുകളുള്ള (പി.ഒ.പി) പഞ്ചായത്തുകളില്‍ ഏറ്റവും എളുപ്പം നല്‍കാന്‍ കഴിയുന്ന 100 കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന്‍ നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കുന്ന മൂന്ന് പഞ്ചായത്തുകളും ഒക്ടോബര്‍ 25നകം ഗുണഭോക്താക്കളെ കണ്ടെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കെ.എം. സച്ചിന്‍ദേവ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന്‍, കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് എന്നിവരും കെ.എസ്.ഐ.ടി.ഐ.എല്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.