തൊഴിൽ തേടുന്നവർക്കിതാ സന്തോഷവാർത്ത; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം.

ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയ്ക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.

യോഗ്യത : ബി. എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി അല്ലെങ്കിൽ ബി. എസ് സി സയൻസ് ബിരുദവും ബാർക്കിൽ (BARC) നിന്നും ഡി.എം.ആർ.ഐ.ടിയും. പ്രതിഫലം : പ്രതിമാസം 40000/- രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 11 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐ.സി.യുവിലേക്ക് നഴ്സിംഗ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സമാന മേഖലയിൽ കുറഞ്ഞ് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവരുടെ കൂടിക്കാഴ്ച മെയ് പത്ത് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് കാര്യാലയത്തിൽ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ബ്രോങ്കോസ്‌കോപ്പി തീയേറ്ററിൽ പ്രവർത്തിപരിചയമുള്ളവർക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 0495 2359645.

സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിന് സമീപത്തുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2023-25 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മെയ് 12 ന് രാവിലെ 10 മണി മുതൽ 12 മണി വരെ ഇന്റർവ്യൂ നടത്തും. കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക് സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസ്റ്റേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും, എസ്.സി./എസ്.ടി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ, യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും എം.ബി.എ. എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – http://www.littu.in, 8547618290

ജോലി തേടുന്നവർക്കായി ഇതാ അവസരങ്ങളുടെ പെരുമഴ: കോഴിക്കോട് ജില്ലയിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിലായി നിരവധി ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം