‘തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കുക’ പേരാമ്പ്ര പ്ലാൻ്റേഷൻ ഓഫീസിലേക്ക് സംയുക്ത തൊഴിലാളി യൂണിയന്റെ മാർച്ച്


പേരാമ്പ്ര: പേരാമ്പ്ര പ്ലാൻ്റേഷൻ മാനേജ്മെൻ്റിന്റെ കെടുകാര്യസ്ഥതയ്ക്ക് എതിരെ പ്ലാൻ്റേഷൻ കോർപ്പറേഷൻ സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തൊഴിലാളികളുടെ ജീവൻ അപകടത്തിൽ ആയിട്ട് പോലും കാട്ടാന അടക്കം ഉള്ള വന്യ മൃഗങ്ങളിൽ നിന്നും ഉള്ള അക്രമണങ്ങൾ തടയാൻ യാതൊരു വിധനടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രികാല കാവൽ ജോലിയിൽ ഉണ്ടായിരുന്ന തൊഴിലാളി റിജുവിനെ ആന ആക്രമിച്ചിരുന്നു. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റിജു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതിഷേധമാർച്ച് തോട്ടം തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ .സുനിൽ മുതുകാട് ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ജീവൻ രക്ഷിക്കുവാൻ ആവശ്യമായ നടപടികൾ എടുക്കാൻ മാനേജ്മെൻ്റ് തയ്യാറാകുന്നില്ലെങ്കിൽ മുഴുവൻ തൊഴിലാളികളും ചേർന്ന് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കുമെന്ന് ആദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. പി.ടി ഭാസ്ക്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വി.പി ഭാസ്കരൻ, കേജി രാമനാരായണൻ, ജയിംസ് മാത്യു, ബിജു ചെറുവത്തൂർ, റെജി പി.കെ, കെ.കെ ഷിബു, കെ.കെ ഷീബ എന്നിവർ സംസാരിച്ചു.

Summary: Joint Labor Union March to Perampra Plantation Office