ഓരോ ദിവസത്തെയും ഓര്‍മകള്‍ പുസ്തകത്താളുകളില്‍; പുതിയാപ്പ് ജെ.ബി സ്‌കൂളിലെ കുട്ടികളുടെ സംയുക്ത ഡയറിക്ക് കൈയ്യടി
നടക്കുതാഴ: പൊതുവിദ്യാഭ്യാസരംഗം സർഗാത്മക മൂല്യങ്ങളാൽ സമ്പന്നമാകുന്ന വർത്തമാന കാലഘട്ടത്തിൽ കുട്ടികൾ വിദ്യ കൊണ്ട് സമ്പന്നമാകുകയും ഒപ്പം എല്ലാ മേഖലകളിലും സമ്പന്നത കൈവരിക്കുകയും ചെയ്യുകയായാണെന്ന് വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു. പുതിയാപ്പ് ജെ.ബി സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.
മുൻസിപ്പൽ കൗൺസിലർ കെ.കെ വനജ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സുധീഷ് വള്ളിൽ, സിന്ധു പ്രേമൻ, എ.പി പ്രജിത, പി.കെ ശ്രീജ, എം.കെ വിനോദൻ, ഭാർഗവി, ആർ വനജ, കെ റീന വിജയൻ, കെ.കെ സീനത്ത് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് 4മണിക്ക് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Description: Joint diary of children of Puthiyap JB School released