വയനാടിനെ ചേർത്ത്പിടിക്കുന്നു; തന്റെ പ്രിയപ്പെട്ട മോതിരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കല്ലാച്ചി ഗവ. യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി


നാദാപുരം: തന്റെ പ്രിയപ്പെട്ട കുഞ്ഞുമോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കല്ലാച്ചി ഗവ : യു പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി. ദക്ഷ വിപിനാണ് വയനാടിനായി മോതിരങ്ങൾ നൽകിയത്. ദക്ഷയ്ക് കുഞ്ഞുനാളിൽ പ്രിയപ്പെട്ടവർ സമ്മാനിച്ചതായിരുന്നു സ്വർണ മോതിരങ്ങൾ.

രക്ഷിതാക്കളുടെ സമ്മതത്തോടെയും ഏറെ സന്തോഷത്തോടെയുമാണ് ഈ മിടുക്കി മോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. വരിക്കോളി പുത്തൻ പുരയിൽ വിപിൻ്റേയും രജിനയുടേയും മകളാണ് ദക്ഷ.

സ്കൂളിൽ നടന്ന ചടങ്ങിൽ ഇകെ വിജയൻ എംഎൽ എ ക്ക് ദക്ഷ മോതിരങ്ങൾ കൈമാറി . സ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക സ്കൂൾ പ്രധാനാധ്യാപകൻ എം രവിയും എം എൽ എ ക്ക് കൈമാറി . വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷത വഹിച്ചു . പി ടി എ പ്രസിഡണ്ട് സിടി അനൂപ്, മദർ പി ടി എ പ്രസിഡണ്ട് ഷിംന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.