പ്രതിസന്ധികളില്‍ തളരാത്ത നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായി ജോണ്‍സന്‍; ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്‌ക്കാര ജേതാവിന് ആദരം


പേരാമ്പ്ര: ദേശീയ ഭിന്നശേഷി ശാക്തീകരണ പുരസ്‌ക്കാര ജേതാവ് ജോണ്‍സനെ ആദരിച്ചു. പേരാമ്പ്രയില്‍ വച്ച് നടന്ന സൗഹൃദ സദസ്സില്‍ വച്ചാണ് ജോണ്‍സനെ പൊന്നാടയണിയിച്ച് ആദരിച്ചത്. ചടങ്ങില്‍ കൃഷിനാശത്തിനുള്ള നഷ്ട പരിഹാര തുകയുടെ ഉത്തരവും കൈമാറി.

ചെറിയ വേദനകളില്‍ പോലും തളര്‍ന്നു പോകുന്നവര്‍ ഒരിക്കലെങ്കിലും ജോണ്‍സന്റെ ജീവിതകഥ മനസ്സിലാക്കണം. ജനിച്ച് ആറാം മാസം പിടിപെട്ട പോളിയോ രോഗമാണ് ജോണ്‍സന്റെ ജീവിതം പ്രതിസന്ധിയിലാക്കിയത്. രോഗത്തിന് പക്ഷെ അദ്ദേഹത്തെ തളര്‍ത്താനായില്ല.

ശാരീരിക വെല്ലുകളികള്‍ക്കിടയില്‍ പതറാതെ എല്‍.ഇ.ഡി വിളക്കുകള്‍ കണ്ടുപിടിച്ചതോടെ ജോണ്‍സന്‍ വീണ്ടും എല്ലാവരുടെയും പ്രിയങ്കരനാവുകയായിരുന്നു. നൂതന ആശയമായ എല്‍.ഇ.ഡി വിളക്ക് കണ്ടുപിടിച്ച് മറ്റുള്ളവര്‍ക്ക് വെളിച്ചമേകുന്ന ജോണ്‍സന്‍ ഏവര്‍ക്കും പ്രചോദനമാണ്.