പ്രഭാത സായാഹ്ന സവാരിയും കാല്‍നടയാത്രയും കൂടുതല്‍ സൗകര്യത്തോടെ; നൊച്ചാട് ജോഗിങ് പാത്ത് നിര്‍മ്മാണ പ്രവൃത്തിക്കും തോട് നവീകരണത്തിനും തുടക്കമായി


നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ചാലിക്കര സുഭിക്ഷ മുതല്‍ പുതിയ പുറത്ത് താഴ വരെ പുതുതായി നിര്‍മ്മിക്കുന്ന ജോഗിങ് പാത്തിന്റെയും തോട് നവീകരണത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് പാത്ത് നിര്‍മ്മിക്കുന്നത്.

കരുവണ്ണൂര്‍ ബ്രാഞ്ച് കനാലിന്റെ വശത്ത് കൂടി നിര്‍മ്മിക്കുന്ന ജോഗിങ് പാത്തിന്റെ പ്രവൃത്തിയും വെള്ളിയൂര്‍ ചെമ്പോളി താഴ തോട് നവീകരണ പ്രവൃത്തിയും ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രഭാത സായാഹ്ന സവാരി നടത്തുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വേണ്ടിയാണ് പാത്ത് നിര്‍മ്മിക്കുന്നത്.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ഷിജി കൊട്ടാരയ്ക്കല്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ ഹബി, ഇറിഗേഷന്‍ എഇ രജിത്ത്, എടവന സുരേന്ദ്രന്‍, ലത്തീഫ് വെള്ളിലോട്ട്, ആര്‍.പി രവിന്ദ്രന്‍, കുഞ്ഞിരാമനുണ്ണി, പി ഇമ്പിച്ചി മമ്മു, വി.കെ ഭാസ്‌കരന്‍, കെ ഹമീദ്, എം.സി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.