ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, ട്രസ്റ്റി തസ്തികകളിലാണ് നിയമനം.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേല്‍, ചെക്യാട് എന്നീ പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക അതാത് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കും.
അപേക്ഷകര്‍ 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. എസ് സി / എസ് എടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മൂന്നു വര്‍ഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം.ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ് എസ് എല്‍ സി പാസായവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 04962555225.

ട്രസ്റ്റി നിയമനം

കൊയിലാണ്ടി താലുക്ക് വീമംഗലം ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 25 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക്: 0495 2374547.

Summary: job vavancy at different places in kozhikode