കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം- യോഗ്യതയും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴില്‍ മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. 450 രൂപ പ്രതിദിന വേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലേക്ക് താല്‍ക്കാലികമായാണ് നിയമം.
യോഗ്യത: പ്ലസ് ടു, ഡി.സി.എ/എം.എസ്. ഓഫീസ്. കമ്പ്യൂട്ടര്‍ ഡാറ്റ എന്‍ട്രിയില്‍ ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 23ന് രാവിലെ പതിനൊന്ന് മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
,