തൊഴില്‍ അന്വേഷകര്‍ക്ക് അവസരങ്ങളുടെ പെരുമഴ; എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴില്‍ നേടാന്‍ അവസരം, വിശദാംശങ്ങള്‍


കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 14 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. മാർക്കറ്റിംഗ് മാനേജർ (യോഗ്യത: എം.ബി.എ), അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് ടീം ലീഡർ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം)

ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, റിസപ്ഷനിസ്റ്റ്, ടെലികോളർ, ഓഫീസ് അസിസ്റ്റന്റ് (യോഗ്യത: പ്ലസ് ടു), സർവ്വീസ് അഡ്വൈസർ, ബോഡി ഷോപ്പ് അഡ്വൈസർ (യോഗ്യത : മൂന്ന് വർഷത്തെ ഓട്ടോമൊബേൽ /മെക്കാനിക്കൽ എഞ്ചിനീയറിംഗ്), കാർ മെക്കാനിക്സ് (യോഗ്യത :ഐ.ടി.ഐ), ടിങ്കർ (യോഗ്യത : എസ്.എസ്.എൽ.സി) എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370176