അധ്യാപന ജോലി ഇഷ്ടപ്പെടുന്നവർക്ക് അവസരങ്ങളുടെ പെരുമഴ; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം


കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിലും ജില്ലയിലെ വിവിധ സ്കൂളുകളിലും താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും ഇവയാണ്…

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14-ന് രാവിലെ 11-ന്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാകാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0496-2690257.

വടകര ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾവിഭാഗം ഹിന്ദി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക്‌.

കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ( സീനിയർ ), സൈക്കോളജി (ജൂനിയർ), മാത്‍സ് (ജൂനിയർ) ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 13 ന് രാവിലെ 10 മണിക്ക് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2214999

ക്രസൻറ് പബ്ലിക് സ്കൂളിൽ ഗണിതാധ്യാപക (ബി.എസ്‌സി., ബി.എഡ്.) ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ എട്ടിന് വ്യാഴാഴ്ച രാവിലെ 10.30-നു നടത്തും. ഫോൺ: 9746304019.

മണ്ണൂർ സി.എം. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്‌സ് (ജൂനിയർ) താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 21-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഓഫീസിൽ നടക്കും. ഫോൺ: 9846861725.
കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ് .ടി ഗണിതം, സംസ്കൃതം എന്നിവയിലേക്ക് ദിവസവേതന അസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം9-06-2023 വെള്ളി രാവിലെ 11 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു
ചാലിയം ഉമ്പിച്ചിഹാജി ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (ജൂനിയർ) അധ്യാപകനെ നിയമിക്കുന്നു. ജൂൺ 12 തിങ്കൾ രാവിലെ 10.30-ന് സർട്ടിഫിക്കറ്റുകൾ സഹിതം മാനേജ്മെന്റ് ഓഫീസിൽ ഹാജരാകണം. ഫോൺ: 9847334834.

ബേപ്പൂർ ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ പി.ഇ.ടി. കം വാർഡൻ, വൊക്കേഷണൽ ടീച്ചർ ഫിഷറീസ് തസ്തികകളിൽ നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്ച 11-ന്. ഫോൺ: 9846545303.