കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി


കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴിൽ ഒരു വർഷത്തിനുള്ളിൽ വരുന്ന വാർഡ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 690 രൂപ ദിവസവേദന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് വനിതകളെ താൽക്കാലികമായി നിയമിക്കുന്നത്.

എസ്എസ്എൽസി, വിഎച്ച്എസ്ഇ (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്/ നഴ്സിംങ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 20 മുതൽ 45 വയസ്സ് വരെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 14ന് പകൽ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം.

Also read: അഴിയൂരിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം

Summary: Temporary appointment in Kozhikode: Govt. Medical College Hospital