വടകര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തു. ഒഴിവുകൾ എന്തെല്ലാമെന്നും യോഗ്യതകളും വിശദമായി നോക്കാം.
പാചകക്കാരെയും മേട്രന്‍മാരെയും നിയമിക്കുന്നു
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പാചകക്കാരെയും മേട്രന്‍മാരെയും നിയമിക്കുന്നു. 30 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രവൃത്തി പരിചയമുള്ള സ്ത്രീകള്‍ അവരുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടുകൂടി അപേക്ഷകള്‍ ഡിസംബര്‍ 22 ന് പത്ത് മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് : 04962536125, 940047725
ആരോഗ്യവകുപ്പില്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in ) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യതയുളളവര്‍ ഡിസംബര്‍ 15 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ഹെല്‍ത്ത് ഫാമിലി വെല്‍ഫയര്‍ ട്രെയിനിങ് സെന്റര്‍ , മലാപറമ്പ് ഓഫീസില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തിച്ചേരണമെന്ന് ജില്ലാ പോഗ്രാം മാനേജര്‍ അറിയിച്ചു.
ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍ നിയമനം
സംസ്ഥാനത്ത് കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവര്‍ദ്ധിത കാര്‍ഷിക പദ്ധതി ആവിഷ്‌കരണ ടീമില്‍ പങ്കെടുക്കാനുളള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷന്‍/കരാറില്‍ നിയമിക്കുന്നു. യോഗ്യത: കൃഷി /എഞ്ചീനീയറിങില്‍ ബിരുദം. ബിരുദാനന്തര ബിരുദവും, ഡോക്ടറല്‍ ബിരുദവും, മികച്ച ആശയ പ്രകാശനം (സംഭാഷണം, എഴുത്ത, അവതരണം) ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍ വകുപ്പുകളിലോ പൊതുമേഖല സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ ജോലി ചെയ്യുന്നവര്‍ https://forms.gle/
പാരമ്പര്യേതര ട്രസ്റ്റി; അപേക്ഷ ക്ഷണിച്ചു
വടകര താലൂക്കിലെ കാരയാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.
Summary: Job vacancy: temporary appoinment at different places