ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ മികച്ച ശമ്പളത്തോടെയുള്ള ജോലി ഒഴിവുകൾ, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയാം.

താൽക്കാലിക ഒഴിവ്

ജില്ലയിലെ സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ നോൺ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത കോസ്മറ്റോളജി ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക്: 37400- 79000 രൂപ, യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യയോഗ്യതയും കോസ്മറ്റോളജി ട്രേഡിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ എൻ.ടി.സി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോസ്മറ്റോളജി ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ എൻ.എ.സി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ ഗവ./ഗവ.അംഗീകൃത പോളിടെക്നിക്കിൽ നിന്നുളള എഞ്ചിനീയറിംഗ് ഡിപ്ലോമ.

പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് മുൻ തൊഴിൽ പരിചയം ബാധകമല്ല. പ്രായം : 2022 ജനുവരി ഒന്നിന് 19 വയസ്സിനും 44 നും ഇടയിൽ (നിയമാനുസൃത വയസ്സിളവ് ബാധകം) . താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 2023 മെയ് 20നകം അതാത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370179

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

മണിയൂർ ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 8 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് : 0496 2537970, itimaniyoor@gmail.com