തൊഴിൽ അന്വേഷകർക്കൊരു സന്തോഷ വാർത്ത! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ കിഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിലേക്ക് അക്കൗണ്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ഡിഗ്രിയും, അക്കൗണ്ടിംഗ് മേഖലയിൽ സർക്കാർ /അർധ സർക്കാർ സ്ഥാപനങ്ങളിൽ പരിചയമുള്ളവർ /റിട്ടയേർഡ് ഉദ്യോഗസ്ഥർ, യോഗ്യതയും പരിചയ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2963695
ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ബയോമെഡിക്കൽ ടെക്നീഷ്യൻമാരെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബി ടെക് അല്ലെങ്കിൽ ബയോമെഡിക്കൽ എഞ്ചിനീയറിങിലോ മെഡിക്കൽ ഇലക്ട്രോണിക്സിലോ ഡിപ്ലോമ. ഒരു വർഷത്തെ സർവീസ് പരിചയമോ ഹോസ്പിറ്റൽ എൻജിനീയർ പരിചയമോ വേണം.
പ്രായപരിധി : 18 നും 36 നും മധ്യേ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 27ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച് ഡി എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900
താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു ജി സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി.( 55 ശതമാനം ) യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0494 2585800, http://gctanur.ac.in
Also read- ജോലി അന്വേഷിക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ