തൊഴിലന്വേഷകരെ ഇതിലേ…. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകും യോ​ഗ്യതകളും എന്തെല്ലാമെന്ന് അറിയാം.

ഗവ. മെഡിക്കൽ കോളേജിൽ ശ്രുതിതരംഗം പദ്ധതിക്ക് കീഴിൽ ഒഴിവുള്ള സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ജൂലൈ 12ന് രാവിലെ 10.30ന്‌ മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത: ബി എ എസ് എൽ പി അല്ലെങ്കിൽ പിജി ഡിപ്ലോമ ഇൻ ഓഡിറ്ററി വെർബൽ തെറാപ്പി, ആർ സി ഐ റജിസ്ട്രേഷൻ. പ്രതിമാസ വേതനം: മൊത്ത വേതനം 22,290 രൂപ. പ്രായപരിധി : 18-36. നിയമാനുസൃതമായ ഇളവുകൾ അനുവദനീയമാണ്.

ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക്‌ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : എസ് എസ് എൽ സി പാസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് , പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന കോഴ്സ് ), ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് ( കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പിന് കീഴിലെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ നടത്തുന്ന കോഴ്സ് ), സംസ്ഥാന സർക്കാർ അംഗീകൃത നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ്. പ്രായം : 18 നും 36 നും ഇടയില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് രാവിലെ 11 മണിക്ക്‌ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ്‌ ആശുപത്രി എം.സി.എച്ച്‌ സെമിനാര്‍ ഹാളിൽ ( പേ വാർഡിന്‌ സമീപം ) എത്തിച്ചേരേണ്ടതാണ്‌.

താനൂര്‍ സി.എച്ച്‌.എം.കെ.എം. ഗവ ആര്‍ട്‌സ്‌ ആൻഡ് സയന്‍സ്‌ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക്‌ കോമേഴ്‌സ്‌, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട്‌ കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര്‌ രജിസ്റ്റര്‍ ചെയ്തിട്ടള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 11 ന് രാവിലെ 10 മണിക്ക്‌ അഭിമുഖത്തിനായി കോളേജില്‍
ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ്‌ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി.യോഗ്യതയുള്ളവരെയും (55 ശതമാനം) പരിഗണിക്കുന്നതാണ്‌. കൂടുതൽ വിവരങ്ങള്‍ക്ക്‌ : gctanur.ac.in ഫോൺ : 0494 2582800