തൊഴിലന്വേഷകരെ ഇതിലേ…. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദമായി നോക്കാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം.

ഗവ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കോഴിക്കോട് എച്ച് ഡി എസ് ന് കീഴിൽ സ്കാവെഞ്ചർ ഒഴിവിലേക്ക് 670 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ 89 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണം രണ്ട് . വയസ്സ് 18 നും 50നുമിടയിൽ. താല്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 2 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.

കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് പാർട്ട് ടൈം ആയുർവേദ തെറാപിസ്റ്റ് തസ്തികയിൽ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി കൂടിക്കാഴ്ച മാർച്ച് 1 ന് രാവിലെ 11 മണിക്ക് നടത്തുന്നു.

വിദ്യാഭ്യാസ യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽ നിന്നും ലഭിക്കുന്ന ഒരു വർഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ്. പ്രായപരിധി 18 നും 45 നുമിടയിൽ. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർകാർഡും സഹിതം കോഴിക്കോട് വെസ്റ്റ്ഹിൽ, ഭട്ട് റോഡിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2382314.

കേരള ജല അതോറിറ്റി കോഴിക്കോട് ജലഗുണനിലവാര നിയന്ത്രണ വിഭാഗം ജൽ ജീവൻ മിഷൻ പദ്ധതിയിലേക്ക് ഡാറ്റാ എൻട്രി/ഡി.ടി.പി.ഒ(എൻ.സി.വി.ടി.)/സിവിൽ എഞ്ചിനീയറിങ്ങ് (ഡിപ്ലോമ) യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയറായി നിയമിക്കുന്നു. 740 രൂപ. ദിവസവേതനാടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം.
താത്പ്പര്യമുള്ളവർ മാർച്ച് 2ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ മലാപറമ്പ് ജലഅതോറിറ്റി ക്വാളിറ്റി കൺട്രോൾ ഡിവിഷൻ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2374570.
Summary: Job vacancy in kozhikode