തുറയൂർ പഞ്ചായത്തിൽ അക്രഡിറ്റഡ് എഞ്ചിനിയർ തസ്തികയിൽ നിയമനം, വിശദാംശങ്ങൾ


തുറയൂർ: ഗ്രാമ പഞ്ചായത്തിലെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനിയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

സിവിൽ/അഗ്രികൾച്ചർ എഞ്ചിനിയറിംഗ് ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 20 ന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പും സഹിതം പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

Summary: job vacancy engineer appoinment in Thurayoor panchyat