തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം.
നടത്തുന്നു.ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP ) കീഴിൽ വാർഡ് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് നിയമനം നടത്തുന്നു. 690 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് /ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് /വി എച്ച് എസ് ഇ നഴ്‌സിംഗ്. പ്രായപരിധി : 45 വയസ്സിനു താഴെ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 19ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ( KASP ) കീഴിൽ സ്റ്റാഫ് നഴ്സ് ട്രെയിനികളെ നിയമിക്കുന്നു. ട്രെയിനിങ് കാലയളവിൽ പതിനായിരം രൂപ സ്റ്റൈപ്പൻഡ് നൽകും. യോഗ്യത : ഡി എം ഇ അംഗീകരിച്ച ബി എസ് സി നഴ്‌സിംഗ് / ജി എൻ എം . പ്രായപരിധി : 18-35 വയസ്സ് . താൽപര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 18ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.