ജോലി തേടി മടുത്തോ? ഈ യോഗ്യതകൾ നിങ്ങൾക്കുണ്ടെങ്കിൽ കരാറടിസ്ഥാനത്തിൽ ജോലി നേടാം, നോക്കാം വിശദമായി
കോഴിക്കോട്: വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.
വിവിധ തസ്തികകളില്‍ നിയമനം
വടകര ബ്ലോക്ക് പഞ്ചായത്ത് മടിത്തട്ട് വയോജന പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പിന് ജെറിയാട്രിക് കൗണ്‍സിലിങില്‍ ഡിപ്ലോമ ഉള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 7000 രൂപ നൽകും. അപേക്ഷകര്‍ 18-36 വയസ്സിനിടയില്‍ പ്രായമുളളവര്‍ ആയിരിക്കണം. താല്പര്യമുളളവര്‍ ജനുവരി 5 ന് രാവിലെ 10 മണിക്ക് വടകര ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്: 0496-2501822
കോഴിക്കോട് ഇംഹാന്‍സിലെ ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ വിവിധ തസ്തികകളില്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ കണ്‍സള്‍ട്ടന്റ്(സൈക്യാട്രി), കണ്‍സള്‍ട്ടന്റ്(സൈക്യാട്രി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, /സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍/സൈക്യാട്രിക് നഴ്‌സിംഗ്, ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍/പ്രോജക്ട് കോര്‍ഡിനേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലാണ് നിയമനം. അപേക്ഷകള്‍ ജനുവരി 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് (പി.ഒ), 673008 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് www.imhans.ac.in