കീഴരിയൂരിലെ അങ്കണവാടികളിൽ ഹെൽപ്പർ ആകാം; അപേക്ഷിക്കാൻ മറക്കല്ലേ…


കീഴരിയൂർ: മേലടി ​ഐസിഡിഎസ് പ്രൊജക്ടിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കീഴരിയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 14 ന് വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള അങ്കണവാടി കേന്ദ്രത്തിൽ ബന്ധപ്പെടാം.