ജോലിയാണോ നോക്കുന്നത്? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകൾ എന്തെല്ലാമെന്നും യോഗ്യതകൾ എന്തെല്ലാമെന്നും നോക്കാം.
പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുളളവര്‍ ബയോഡാറ്റ, വയസ്സ്, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 20 ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.
സര്‍ജിക്കല്‍ ഷോപ്പിലേക്ക് സീനിയര്‍ ഫാര്‍മസിസ്റ്റ് നിയമനം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുളള എച്ച്.ഡി.എസ്. സര്‍ജിക്കല്‍ ഷോപ്പിലേക്ക് സീനിയര്‍ ഫാര്‍മസിസ്റ്റിനെ ഒരു വര്‍ഷത്തേക്ക്
നിയമിക്കുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച 60 വയസ്സ് കവിയാത്ത ഫാര്‍മസിസ്റ്റ്/ഫാര്‍മസിസ്റ്റ് സ്റ്റോര്‍കീപ്പര്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 22 ന് രാവിലെ 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തിച്ചേരണം.
മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിയമനം
കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ എച്ച് ഡി എസ്സിനു കീഴില്‍ റേഡിയോഗ്രാഫര്‍, ട്രെയിനി എന്ന തസ്തികയില്‍ നിയമനം നടത്തുന്നു. പ്രായം 18 നും 35 നും ഇടയില്‍. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 27 ന് 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2350591.
ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ടില്‍ ഒഴിവുകള്‍
ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ്(ഇംഹാന്‍സ്)ഉം പട്ടിക വര്‍ഗ്ഗ വികസനവകുപ്പും ചേര്‍ന്ന് നടത്തുന്ന ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. പ്രൊജക്ട് ഡയറക്ടര്‍, മെഡിക്കല്‍ ഓഫീസര്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍, സ്റ്റാഫ് നഴ്‌സ് എന്നി തസ്തികളിലേക്കാണ് നിയമനം.
വയനാട് ജില്ലയിലെ ആദിവാസി സമൂഹങ്ങളുമായി ബന്ധപ്പെട്ടതാണ് പദ്ധതി. അവരുടെ വീടുകളില്‍ ചെന്ന് നേരിട്ട് കണ്ട് രോഗനിര്‍ണ്ണയവും ചികിത്സയും നടത്തും. അപേക്ഷകള്‍ ഒക്‌ടോബര്‍ 29 ന് മുമ്പായി വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കണം. വെബ്‌സൈറ്റ് www.imhans.ac.in . കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2359352.
ടീം ലീഡര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ കേരള സ്റ്റേറ്റ് വുമന്‍സ് കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിലേക്ക് ടീം ലീഡര്‍ തസ്തികയിലേക്ക് ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. എതെങ്കിലും വിഷയത്തില്‍ ഫസ്റ്റ്ക്ലാസ്സോട് കൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 25 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 23761792.