തൊഴിൽ അന്വേഷകർക്ക് സന്തോഷവാർത്ത; തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ജോബ്സ്റ്റേഷൻ ആരംഭിച്ചു
തോടന്നൂർ: വിഞ്ജാന കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ജോബ്സ്റ്റേഷൻ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ലീന ഉദ്ഘാടനം ചെയ്തു. തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിച്ച് ജോലി സാധ്യതകൾ വർദ്ധിപ്പിക്കുന്ന വിപുലമായ പദ്ധതിയാണിത്.
ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, കിലയുടെ ബ്ലോക്ക് കോർഡിനേറ്റർ, തീമാറ്റിക്ക് എക്സ്പേർട്ട്, സാക്ഷരത പ്രേരക്മാർ, കമ്മ്യൂണിറ്റി അംബാസിഡർമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
