ജോലി തേടുന്നവർക്കിതാ അവസരം; കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ അറിയാം
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ അറിയാം.
ഇന്റർവ്യൂ നടത്തുന്നു
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ 2023 -2024 അധ്യയന വർഷത്തേക്ക് ഉറുദു വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രിൻസിപ്പലിന്റെ ചേംബറിൽ മെയ് 31 ന് രാവിലെ 10 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0490 -2346027 ഇ-മെയിൽ – brennencollege@gmail.com
ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു
മാനന്തവാടി ഗവൺമെൻ്റ് കോളജിൽ 2023-24 അക്കാദമിക് വർഷത്തിൽ ഫിസിക്സ് (3), കെമിസ്ട്രി(1) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. മെയ് 29 ന് രാവിലെ 10.30ന് ഫിസിക്സിനും രണ്ട് മണിക്ക് കെമിസ്ട്രിക്കും കോളജ് ഓഫീസിൽ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറ്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലിൽ ഉൾപ്പെട്ട അർഹരായ ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ അസലുമായി അഭിമുഖത്തിന് ഹജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04935240351
അതിഥി അധ്യാപക നിയമനം
കാസർഗോഡ് എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ രജിസ്ട്രേഷൻ നമ്പർ, ജനന തിയ്യതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം മെയ് 29 ന് രാവിലെ 10 മണിക്കും (കമ്പ്യൂട്ടർ സയൻസ്) 11 മണിക്കും (മാത്തമാറ്റിക്സ്) നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0467-2241345, 9847434858
താത്ക്കാലിക നിയമനം നടത്തുന്നു
ഗവ. മെഡിക്കൽ കോളേജിൽ ഇ എൻ ടി, സി വി ടി എസ്, ഓർത്തോ പീഡിക്സ്, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി എന്നീ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരായി കോൺട്രാക്ട് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ജൂൺ 7 ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത :- ഈ എൻ ടി, ഓർത്തോപീഡിക്സ് : അതാത് വിഭാഗത്തിൽ പിജിയും ടി സി എം സി രജിസ്ട്രേഷൻ. മെഡിക്കൽ ഓങ്കോളജി: മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ എം ഡി / ഡി എൻ ബി മെഡിസിൻ/പീഡിയാട്രിക്സ് / റേഡിയേഷൻ ഓങ്കോളജി, ഡി എം /ഡി എൻ ബി മെഡിക്കൽ ഓങ്കോളജി ടി സി എം സി രജിസ്ട്രേഷൻ. സർജിക്കൽ ഓങ്കോളജി: സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ എം സി എച്ച് / ഡി എൻ ബി സർജിക്കൽ ഓങ്കോളജി അല്ലെങ്കിൽ എം എസ് ജനറൽ സർജറി ടി സി എം സി രജിസ്ട്രേഷൻ. സി വി ടി എസ് : സി വി ടി എസ് വിഭാഗത്തിൽ എം സി എച്ച് സി വി ടി എസ്/ എം എസ് ജനറൽ സർജറി ടി സി എം സി രജിസ്ട്രേഷൻ. പ്രതിമാസ വേതനം -70000. കൂടുതൽ വിവരങ്ങൾക്ക് : 0495 2350216 2350200 www.govtmedicalcollegekozhikode.ac.in