കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് അറിയാം


കോഴിക്കോട്: വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് അറിയാം

കാത്ത് ലാബ് ടെക്നീഷ്യൻ നിയമനം

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക് ആശുപത്രിയിൽ വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. ഡിഎംഇ, എസ്.സി.ടി.ഐ.എം.എസ്.ടി തിരുവനന്തപുരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നും കാർഡിയോ വാസ്കുലർ ടെക്നോളജിയിലുള്ള ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഎംഇയിൽ നിന്നും കാർഡിയോ വാസ്കുലാർ ടെക്നോളജിയിലുള്ള ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസം 25000 രൂപ ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ലക്ചറര്‍ ഒഴിവ്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സില്‍ ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സര്‍ക്കാര്‍, അക്കാദമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങള്‍ക്ക് http://www.keralamediaacademy.org സന്ദര്‍ശിക്കുക. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, കേരളം എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറിനു മുകളില്‍ ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് :0484-2422275, 0484-2422068.