കണ്ണൂരില്‍ 15ന് തൊഴില്‍ മേള; വിശദമായി അറിയാം
കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മാര്‍ച്ച് 15ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.
ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 9.30 ന് ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https://forms.gle/i1mcjqEddEsFmS39A മുഖേന രജിസ്‌ട്രേഷന്‍ നടത്താം.
Description: Job fair to be held in Kannur on 15th; know the details