പേരാമ്പ്രയില്‍ നടന്ന തൊഴില്‍മേളയിലെത്തിയത് 1310 ഉദ്യോഗാര്‍ഥികള്‍; ഇന്റവര്‍വ്യൂ നടത്തി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത് 24 കമ്പനികള്‍
പേരാമ്പ്ര: കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന തൊഴില്‍ മേള ഉദ്യോഗാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ്‌സെന്റര്‍, കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീജില്ലാ മിഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ 1310 ഉദ്യോഗാര്‍ത്ഥികളാണെത്തിയത്.
എസ്.ബി.ലൈഫ്, എയര്‍ടെല്‍, മലബാര്‍ ഗോള്‍ഡ്, മൈജി, പോപ്പുലര്‍ വെഹിക്കിള്‍സ്, മെട്രോ, ആയുര്‍ ഹെര്‍ബല്‍സ്, റയാബലൈഫ് സ്‌റ്റൈല്‍, ഐബിഎസ് അക്കാദമി, ഫിനോ മിസ് ഇന്‍വെസ്റ്റ്‌മെന്റ്, ഗസ്ഹ അബാക്കസ്, ഇ ക്രാഫ്റ്റ്‌സ് ഐടി സൊലൂഷന്‍സ് തുടങ്ങി 24 കമ്പനികളാണ് ഇന്റര്‍വ്യു നടത്തി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. എസ് എസ്.എല്‍.സി മുതല്‍ ബിരുദ ബിരുദാനന്തര ബിരുദമുള്ളവരും ഐ.ടി രംഗത്ത് മികവുള്ള മരുമടക്കം 157 പേര്‍ക്ക് നിയമനം ലഭിച്ചു. ഷോര്‍ട്ട് ലിസ്റ്റില്‍ 401 പേരുണ്ട്.
പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ നടന്നതൊഴില്‍മേള പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മെന്റ് റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രമ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.എം.ഗിരീശന്‍, ഡിവിഷണല്‍എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറും സി.ഡി.സി മാനേജറുമായ പി.രാജീവന്‍ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി.പ്രഷിത നന്ദിയും പറഞ്ഞു. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ തൊഴില്‍ മേള സന്ദര്‍ശിച്ചു.